കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ഒറ്റയടിപ്പാതകള്‍

സീന്‍ 1

പകല്‍
(റോഡു വക്ക്)


ക്യാമറ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും തല പുറത്തേക്കിട്ടു രസിക്കുന്ന സാറിന്റെ കുട്ടിയിലേക്ക്‌:
മുന്‍സീറ്റില്‍ കുട്ടി തലയിട്ടാട്ടി കാറിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി രസിക്കുന്നു.ഇടതു കൈ ഡോറിന്റെ പുറത്ത്

ക്യാമറ നിവേദ്‌ സാറിന്റെ ഭാഗത്ത് നിന്നും:
പെണ്‍കുട്ടി മുന്‍സീറ്റിലിരുന്നു ആണ്‍കുട്ടിയെ നോക്കി രസിക്കുന്നു.


ക്യാമറ കാറിന്റെ പിന്‍സീറ്റിന്റെ പിന്നില്‍ നിന്നും:
ഡ്രൈവര്‍ സീറ്റിലിരിക്കുന്ന നിവേദ്‌ സാറ് ഇടതു കൈ നീട്ടുന്നു.ആണ്‍കുട്ടിയെ ഉടുപ്പ് വലിച്ചു കാറിന്റെ ഉള്ളിലാക്കുന്നു.കുട്ടികളുടെ നേരെ നോക്കി ദേഷ്യപ്പെടുന്നു.
നിവേദ്‌ സാറ് മുന്‍ ഗ്ലാസ്സിലൂടെ വഴിയരികിലെ ഒരു കട ഭാഗത്തേക്ക് നോക്കുന്നു.

ക്യാമറ ഗ്ലാസ്സിലൂടെ വശത്ത്‌ കടക്കു മുന്‍പില്‍ നില്‍ക്കുന്ന സ്ത്രീയിലേക്ക്:

ക്യാമറ കാറിന്റെ നേരെ മുന്‍ ഗ്ലാസ്സിലേക്ക്‌.
കാറ് നിര്‍ത്തുന്നു.

ക്യാമറ കാറിന്റെ പിന്‍ സീറ്റില്‍ നിന്നും:
സാറ് ഇടത്തോട്ട് ചരിഞ്ഞ് കുട്ടികളുടെ ഭാഗത്തുള്ള ഗ്ല്ലാസുയര്‍ത്തുന്നു.
സാറ് പറയുന്നു:"പപ്പ ഇപ്പ വരാട്ടാ".
കുട്ടികള്‍:"വേണ്ടാ.ഞങ്ങള്‍ക്കും വരണം"

സാറ് മുന്‍സീറ്റില്‍ നിന്നിറങ്ങിയ ആണ്‍കുട്ടിയെ അവന്റെ വയറില്‍ സ്വല്‍പ്പം തള്ളിക്കൊണ്ട് പറയുന്നു (ദേഷ്യത്തില്‍):"ഡാ. വേണ്ടടാ കുട്ടാ.ഞാനിപ്പ വരാം.ഒരു മിനുട്ട്"
സാറ് പുറത്തിറങ്ങി.

ക്യാമറ കാറിന്റെ ഉള്ളില്‍ നിന്നും മുന്‍ ഗ്ലാസ്സിലൂടെ പുറത്തേക്ക്:
ഇടത്തോട്ട് നീങ്ങുന്ന സാറിനെ കാണാം.

ക്യാമറ റോഡരികില്‍ നിന്നും വഴിയരികിലേക്ക് കടയുടെ നേരേക്ക് :
അവിടെ ചളിയുണ്ട്.ചളിയില്‍ കാല്‍പ്പാദങ്ങള്‍ പതിഞ്ഞത് കാണിക്കുന്നു.കടയുടെ മുന്‍പില്‍ സ്ത്രീയില്ല.

ക്യാമറ സാറിന്റെ നില്‍പ്പിനെ കാണിക്കുന്നു.
സാറ് പാന്റ്റ്സിന്റെ കീഴ്ഭാഗം സ്വല്പം ഉയര്‍ത്തി മുന്നോട്ടുള്ള ചെളിയിലേക്ക് ഒരു കാല്‍ വക്കുന്നു.

ക്യാമറ ചളിയില്‍ ചവിട്ടിയ ചെരിപ്പിലേക്ക്:
സാറ് കാല്‍ പിന്‍‌വലിക്കുന്നു.

ക്യാമറ സാറിന്റെ വശത്ത്‌ നിന്നും:
കടഭാഗത്തെക്കും വശങ്ങളിലേക്കും ആളെ തിരയുന്ന സാറിനെ കാണിക്കുന്നു.
സാറ് നെടുവീര്‍പ്പോടെ പറയുന്നു: "ഛെ"


4 അഭിപ്രായ(ങ്ങള്‍):

sneham പറഞ്ഞു...

suss pence thriller pole undu
ithu poorthiyakan sramikuka

sneham പറഞ്ഞു...

ethu valare feeling undakunnu
plzzz continue....................

ശ്രീജിത്ത് മൂത്തേടത്ത് പറഞ്ഞു...

കൊള്ളാം. എനിക്കും രചനകള്‍ പോസ്റ്റ് ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്ത് ചെയ്യണം ?

ASWIN.A.M. പറഞ്ഞു...

MOSHAMILLA