രാത്രി 
നിവേദ്  സാറിന്റെ  വീട്
ക്യാമറ മുറിയിലെ  വാതിലില്‍  നിന്നും:
നിവേദ്  സാറിന്റെ  വീട്ടിലെ  മുറി.കമ്പ്യൂട്ടറിന്  മുന്‍പില്‍  സാറ്.സാറിനു  പിറകിലെ  കട്ടിലില്‍  രണ്ടു  ചെറിയ  കുട്ടികള്‍ മലര്‍ന്നു  കിടന്നു  ചുമരില്‍  കാലിട്ടടിക്കുന്നു..ആണ്‍കുട്ടി  നാല്  വയസ്സ്. പെണ്‍കുട്ടി ആറ് വയസ്സ്.
പെണ്‍കുട്ടി  തല  പിന്നോട്ട്  ചരിച്ച്  സാറിനെ  നോക്കി  വിളിക്കുന്നു."പപ്പാ  നോക്ക്യേ"  
ക്യാമറ  സാറിനു  പിന്നില്‍  നിന്നും  കമ്പ്യൂട്ടര്‍  ഭാഗത്തേക്ക്:
സാറ്  വിളികേള്‍ക്കുന്നു."ആ"
വാതില്‍ക്കല്‍  സാറിന്റെ  ഭാര്യ  നില്‍ക്കുന്നു.കുട്ടികളെ  ചൂണ്ടിക്കൊണ്ട്  സാറിനോട്  പറയുന്നു."ദേ.എന്തായീ  കാണിക്കണേ?
കുട്ടികള്‍ക്കടുത്തെക്ക്  നീങ്ങിക്കൊണ്ട്  പറച്ചില്‍  തുടരുന്നു"നേരെ  കിടക്കെടീ,ഡാ,ചെറുക്കന്‍ ശരിക്ക്  കിടന്നിനെടാ."
ക്യാമറ  കമ്പ്യൂട്ടറിന്റെ വലതു  വശത്തു നിന്നും കട്ടിലിന്റെ  ഭാഗത്തേക്ക്:
ഭാര്യ  കട്ടിലില്‍  ഇരിക്കുന്നു.കുട്ടികളെ  സ്നേഹത്തോടെയും  അരിശത്തോടെയും  കാലുകളില്‍  തട്ടിയിട്ട്  പറയുന്നു"ഹൌ! വാല്‍മാക്രികള് . കഴുത്ത്  പിരിഞ്ഞിട്ടു  നേരെ  ഐ  സി  യുവില്‍  പോയി  കിടക്കാം"  
ആണ്‍കുട്ടി  മലര്‍ന്നു  കിടന്നു  പാടുന്നു
"ഖോ  ഖോ  ചമ്മന്തി.
   പെട്ടീലിട്ടു  പൂട്ടും 
   ആന  വന്നു  ചവിട്ടും
   ഖോ  ഖോ  ചമ്മന്തി"
ക്യാമറ  വാതിലില്‍  നിന്നും:
സാറ്  കുട്ടികളെ  നോക്കി ,ഭാര്യയെ  നോക്കി  തല  കുലുക്കി  ചിരിക്കുന്നു.കൂടെ  മൂളുന്നു."ഉം  ഉം  മിടുക്കന്‍"
ക്യാമറ  സാറിന്  പിന്നില്‍  നിന്നും കമ്പ്യൂട്ടറിലേക്ക്:സാറും  കമ്പ്യൂട്ടറും  മാത്രം  സ്ക്രീനില്‍:
കമ്പ്യൂട്ടറില്‍  യാഹൂ  മെസ്സഞ്ചറിന്റെ  വിന്‍ഡോ.രണ്ടു  കുട്ടികളും  പാട്ട്  പാടിക്കൊണ്ടിരിക്കുന്നത്  കേള്‍ക്കാം.(ഖോ  ഖോ  ചമ്മന്തി....)
ക്യാമറ  വാതിലില്‍  നിന്നും:
സാറ്  ഭാര്യയെ  നോക്കി  തിരിച്ചു  കമ്പ്യൂട്ടറില്‍ത്തന്നെ ശ്രദ്ധിച്ചുക്കൊണ്ട്  ഭാര്യയോടു  പറയുന്നു"ട്യേ.ചാറ്റിങ്ങ്  കാണണോ?"
ഭാര്യ  കട്ടിലിലിരുന്നു  തല  നീട്ടി  സാറിനോട്"ഏ.ഏ .കേള്‍ക്കണില്ല"
കുട്ടികള്‍ പാട്ട്  തുടരുന്നു"ആനക്കൊത്തിരി  വയറുണ്ടേ.ഉരുളന്‍  തുമ്പിക്കയ്യുണ്ടേ."
ക്യാമറ  കമ്പ്യൂട്ടര്‍  മോണിട്ടറിലേക്ക് ക്ലോസ് അപ്പ്:
അതില്‍  യാഹൂ  മെസ്സഞ്ചര്‍  വിന്‍ഡോ.സാറ്  ഭാര്യയുടെ  നേരെ  നോക്കാതെ  നീട്ടി  പറയുന്നു"ട്യേ നോക്ക്യേ?"
യാഹൂ  മെസ്സഞ്ചര്‍  വിന്‍ഡോയില്‍  ഒരു  വാക്ക്യം.Any  Malayalees there? എന്നു  കാണുന്നു.
ഭാര്യ  അത്  വായിക്കുന്നു.ഭാര്യ  പറയുന്നു:"ഇതാര്  അടിക്കുന്നതാ?"
സാറ്  പറയുന്നു"ആവോ.ഒരു  കാര്യം  ചെയ്യാം.ഒരു  റിപ്ലൈ  കൊടുക്കാം"
ക്യാമറ  വാതിലില്‍  നിന്നും:
സാറ്  മോണിട്ടറില്‍    ടൈപ്പ്  ചെയ്യുന്നു.ഭാര്യ  എഴുന്നേറ്റ്  അത്  നോക്കുന്നു.സാറ്  പറയുന്നു."യെസ് യെസ് എന്നു കിടക്കട്ടെ"
ക്യാമറ കമ്പ്യൂട്ടറിലേക്ക്:
യെസ്  എന്നു  ടൈപ്പ്  ചെയ്തതിനപ്പുറത്ത്  send  ബട്ടണില്‍  കര്‍സര്‍  കാണിക്കുന്നു.ക്ലിക്ക്  ചെയ്യുന്ന  മൌസ്  കാണിക്കുന്നു.
ക്യാമറ  ഭാര്യക്ക്  പിന്നില്‍  നിന്നും:
സാറ്  കമ്പ്യൂട്ടറില്‍  പ്രത്യക്ഷപ്പെട്ട  ഒരു  ചാറ്റ്  വിന്‍ഡോ  നോക്കി  പറയുന്നു."ആ....യ്...ദേ.ഒരെണ്ണം  എത്തി". 
ഭാര്യ  സാറിനോട്  പറയുന്നു:"എന്താണ്  അതില്‍  ur  pls  എന്ന്  കാണിക്കുന്നത്?"
സാറ്  കമ്പ്യൂട്ടറിലേക്ക്  ചൂണ്ടിപ്പറയുന്നു:"അത്  അഡ്രസ്സ്  ആണ്  ചോദിക്കുന്നത്"ഭാര്യയെ  നോക്കി  വീണ്ടും  കമ്പ്യൂട്ടറിലേക്ക്  നോക്കുന്നു.
ക്യാമറ  കീബോര്‍ഡിലേക്ക്  ക്ലോസ് അപ്പ്:
സാറിന്റെ  വിരലുകള്‍  കീബോര്‍ഡില്‍  ടൈപ്പ്  ചെയ്യുന്നു.കൂടെ  സാറ്  പറയുന്നു:"തൃശൂര്‍  എന്നടിക്കാം"
ക്യാമറ  സാറിന്റെ  മുഖത്തേക്ക്  ക്ലോസ്  അപ്പ്:
സാറ്  ഭാര്യയോടു  പറയുന്നു"ദേ.ഇയാള്‍  ത്രിശൂര്‍ക്കാരനാണ്  നോക്ക്യേ"
സാറ്  മുഖം  തിരിക്കുന്നു.
സീന്‍  കഴിഞ്ഞില്ല...തുടരും 
 
 
 
 
 
1 അഭിപ്രായ(ങ്ങള്‍):
എത്രശ്ചികമായി കാണുവാൻ ഇടയായ ഒരു സൈറ്റ് ...
ആദ്യം അഭിനന്ദനങ്ങൾ ....
പിന്നെ പരിഭവം ...
എന്ത് കൊണ്ട് ഇത് വി പരിഗണന നല്കാതെ ഇങ്ങനെ ?
കുറച്ചു കൂടി ശ്രദ്ധിക്കാൻ ശ്രമിക്കാണം ...
കുറച്ചു നോക്കി ചിലത് വായിച്ചു ...
അതിലെ തിരക്കഥ എഴുത്ത് മത്സരം നന്നായിട്ടുണ്ട് ...തുടരട്ടെ ...
ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ