കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

സീന്‍ 2

പകല്‍


മൂന്ന് നിലയുള്ള ഒരു ഹൈസ്ക്കൂളിന്റെ പിന്‍ഭാഗത്തുള്ള ഭാഗം.ഇവിടെ വരാന്തയില്ല.മണ്ണ് മാത്രം.മുകളിലേക്ക് നോക്കിയാല്‍ നെട്ടനെ സ്കൂള്‍ കെട്ടിടം ഉയര്‍ന്നു കാണാം.


ക്യാമറ സ്കൂളിനു പിറകില്‍ ഒരു അറ്റത്തു നിന്ന്:
ജനാലകള്‍ ക്യാമറക്കടുത്തു നിന്നും ഒന്നൊന്നായി തുറക്കുന്നത് കാണിക്കുന്നു.
ജനാലകള്‍ തുറക്കുന്നതോടൊപ്പം ക്യാമറ ദൂരേക്ക്‌ സൂം ചെയ്യുന്നു.
അവസാനത്തെ ജനാല തുറന്ന് ചുമരില്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ക്യാമറ പിന്നോട്ട് പോരുന്നു.


ക്യാമറ സ്കൂളിന്റെ വരാന്തയുടെ ഭാഗത്തുള്ള ചുമരിലെ ബ്രൌണ്‍ കളറിലേക്ക്:
ചുമരിനു അഞ്ചടി ഉയരത്തില്‍ ബ്രൌണ്‍ കളറാണ്.അതിനു മുകളില്‍ വെള്ള കുമ്മായവും.
ബ്രൌണ്‍ കളറിലെ ചെരിപ്പടയാളങ്ങള്‍ കാണിച്ചുകൊണ്ട് ക്യാമറ ഇടത്ത് നിന്നും വലത്തോട്ടു നീങ്ങുന്നു:
ബ്രൌണ്‍ കളറുള്ള ചുമരിലെ ചെരിപ്പടയാളങ്ങള്‍ കാണിച്ചു ചുമരിലെ വെള്ളകുമ്മായ ഭാഗത്തുള്ള ഒരു ചെരിപ്പടയാളങ്ങള്‍ കാണിക്കുന്നു.(ക്യാമറ ക്ലോസ് അപ്പ്‌)


ക്യാമറ സ്കൂള്‍ വരാന്തയിലൂടെ നടക്കുന്ന കുട്ടികളുടെ കാലടികള്‍ മാത്രം കാണിക്കുന്നു.
ക്യാമറ നടക്കുന്നവരുടെ നടുവില്‍.ഇരുവശത്തുകൂടെ കാലടികള്‍ പോകുന്നു.


ക്യാമറ കോണിയുടെ താഴത്തെ പടിയിലെ ഇടതു വശത്ത്‌ നിന്നും
ക്യാമറ കോണിപ്പടികള്‍ ഇറങ്ങുന്ന കാലടികള്‍ മാത്രം കാണിക്കുന്നു.


ക്യാമറ കോണിയുടെ താഴെ തട്ടില്‍ നിന്നും വരാന്തയിലേക്ക് :
വരാന്തയിലെക്കിറങ്ങുന്ന കാലടികള്‍ മാത്രം


ക്യാമറ സ്കൂളിനു മുന്‍പിലെ മുറ്റത്തുള്ള മണ്ണില്‍ നിന്നും വാരാന്തയിലേക്ക് ഒരു വശത്ത്‌ നിന്നും:
വരാന്തയുടെ അറ്റത്തുനിന്നും മണ്ണിലേക്ക് ചാടിയിറങ്ങുന്ന കാലടികള്‍ മാത്രം.


തുടരും